മുംബൈ: രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് മഹാരാഷ്‌ട്രയിലേയക്ക് 50 വാഗണ്‍ വെള്ളവുമായി ട്രെയിന്‍ മിറാജ് സ്റ്റേഷനില്‍ എത്തി. മൂന്ന് ദിവസത്തിലേറെയായി വെള്ളത്തിനായി കാത്തിരിപ്പിലായിരുന്നു മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ .
പ്രദേശിക ഭരണകൂടം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഫില്‍ട്രേഷന്‍ പ്ലാന്റ് മുതല്‍ മാര്‍ഷലിങ് യാര്‍ഡ് വരെ പൈപ് ലൈനുകള്‍ സ്ഥാപിച്ചിരുന്നു. റെയില്‍വേയില്‍ നിന്നും പച്ചക്കൊടി ലഭിച്ചതിന് ശേഷംമാത്രമാണ് കഴിഞ്ഞ് ആഴ്ച പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയതെന്ന് മറാത്തുവാഡ ഡിവിഷണല്‍ കമ്മീഷണര്‍ ഉമാകാന്ത് പറഞ്ഞു.
ഒരാള്‍ പദ്ധതിയും എസ്റ്റിമേറ്റും തയ്യാറാക്കുകയായിരുന്നു. ഒറ്റദിവസം കൊണ്ട് പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായി. സംസ്ഥാനമന്ത്രിമാരായ ഏകനാഥ് ഖാട്‌സ്, പങ്കജ മുണ്ടേ എന്നിവര്‍ കാര്യങ്ങള്‍ക്കേ മേല്‍നോട്ടം വഹിച്ചു.
















