കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. ആക്രമണത്തില്‍ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ജാമുരിയ, സബാംഗ്, ചന്ദ്രകോണ എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷം നടക്കുന്നത്.
ജാമുരിയ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ പത്തോളം സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്നും രണ്ട് ബാഗ് നിറയെ ബോംബ് പോലീസ് കണ്ടെടുത്തു. ബംഗാളിലെ മറ്റു പ്രദേശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്.
അക്രമണം തടയുന്നതിന് ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 140 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവിലൂടെ തോക്കുമായി നടക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
പശ്ചിമബംഗാളിലെ 31 നിയോജകമണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
















