ഗുവഹാത്തി: അസ്സാമിലെ പ്രശ്നങ്ങളെചൊല്ലി കോണ്‍ഗ്രസ് മുതലക്കണ്ണീര് ഒഴുക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അധികാരത്തില്‍ വന്നാല്‍ ഉടന്‍ ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും.
15 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ അസംഖ്യം പ്രശ്നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഒരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. അസ്സാമിലെ തെരഞ്ഞെടുപ്പ് പ്രചരണറാലിയ്ക്കിടെ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതു തൊഴിലില്ലായിമ്മയ്ക്കും ദാരിദ്ര്യം തുടച്ചുനീക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടത്തുന്നതിനായി വായ്പ്പ നല്കുന്നകാര്യത്തിനുമാണ്.
















