ന്യൂദല്‍ഹി: ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ 188 മാവോയിസ്റ്റ് ഭീകരര്‍ കീഴടങ്ങി. ശനിയാഴ്ച സിആര്‍പിഎഫ് 202 കോബ്ര യൂണിറ്റിനു മുമ്പാകെയാണ് നക്‌സലുകള്‍ കീഴടങ്ങിയത്. ഇതില്‍ 25 പേര്‍ മാവോയിസ്റ്റ് സേനാംഗങ്ങളും, 10 ഗ്രാമസഭ അംഗങ്ങളും 154 മാവോയിസ്റ്റ് അനുഭാവികളുമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഛത്തീഗഢില്‍ സ്‌നിഫര്‍ ഡോഗിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ മാവോയിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, 188 പേര്‍ കീഴടങ്ങിയെങ്കിലും സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍ അയവുവരാന്‍ സാധ്യത കുറവാണെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് 1500ഓളം മാവോയിസ്റ്റ് ഭീകരരും ഇതിനെ പിന്തുണ നല്‍കുന്ന 1000ഓളം ഇനിയുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
















