ന്യൂദല്‍ഹി: രാജ്യത്തിനെതിരെ പരിഹാസവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യുണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. രാഷ്‌ട്രമാണല്ലോ എല്ലാം എന്നാണ് അവര്‍ പറയുന്നത്, കൂടാതെ ഭാരത് മാതാ കീ ജയ് എന്നു വിളിക്കണമെന്നും അവര്‍ പറയുന്നു, എങ്കില്‍ താന്‍ ചിന്തിക്കുന്നത് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്കും കുട്ടികള്‍ക്കും ഭാരത് മാതാ കീ ജയ് എന്ന് പേര് നല്‍കാമെന്ന്. അങ്ങനെ ആകുമ്പോള്‍ സ്‌കൂളില്‍ കുട്ടികളോട് അദ്ധ്യാപകര്‍ പേര് ചോദിക്കുകമ്പോള്‍ ഭാരത് മാതാ കീ ജയ് എന്ന് മറുപടി പറയും.
അതുവഴി അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുമെന്നും ഒരു പരിപാടിയില്‍ പങ്കെടുക്കവെ കനയ്യ കുമാര്‍ പരിഹാസ രൂപത്തില്‍ പറഞ്ഞു.
കനയ്യ കുമാര്‍ രാജ്യദ്രോഹ കുറ്റത്തെതുടര്‍ന്ന് വ്യവസ്ഥകളോടെയുള്ള ജാമ്യത്തില്‍ ഇറങ്ങി ആഴ്‌ച്ചകള്‍ മാത്രമെ ആകുന്നുള്ളൂ. മുമ്പ് സിഖ് കലാപത്തെ നിസ്സാരവത്കരിച്ച് അനുയായികളുടെ അടക്കം എതിര്‍പ്പിന് ഭാഗമായിരുന്നു കനയ്യ കുമാര്‍.
















