Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് നൈറ്റ് റൈഡേഴ്‌സ്- ഡെയര്‍ ഡെവിള്‍സ് അങ്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 11:07 pm IST
in Sports

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. താരനിബിഡമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കരുത്തരായ ദല്‍ഹി ഡെയര്‍ ഡെവിള്‍സുമാണ് ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി എട്ടിന് കളി ആരംഭിക്കും.

രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2012, 14 വര്‍ഷങ്ങൡലായിരുന്നു അവരുടെ കിരീടനേട്ടം. രണ്ടുതവണ ചാമ്പ്യന്‍മാരായെങ്കിലും ബാക്കിയുള്ള ആറ് സീസണില്‍ അഞ്ചുതവണയും ലീഗ് റൗണ്ടില്‍ പുറത്തായ ടീമാണ് കൊല്‍ക്കത്ത. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍ 2011-ല്‍ പ്ലേ ഓഫ് കളിച്ചു. ഷാരൂഖ് ഖാനും ജൂഹി ചൗളയും ജയ് മേത്തയും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ്.

ഗംഭീറിനൊപ്പം ആന്ദ്രെ റസ്സല്‍, ക്രിസ് ലിന്‍, കോളിന്‍ മണ്‍റോ, ജോണ്‍ ഹേസ്റ്റിങ്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നീ വിദേശ കളിക്കാരും യൂസഫ് പഠാന്‍, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ എന്നീ ഇന്ത്യന്‍ താരങ്ങളും ചേരുമ്പോള്‍ എതിരാളികള്‍ക്ക് പേടിക്കാതെ നിര്‍വാഹമില്ല.

ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്കിലായിരുന്ന വിന്‍ഡീസ് സൂപ്പര്‍ സ്പിന്നര്‍ സുനില്‍ നരേയ്‌ന്റെ തിരിച്ചുവരവും ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് ടീം അധികൃതര്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍, ഇന്ത്യന്‍ താരം ഉമേഷ് യാദവ്, ജയദേവ് ഉനദ്കത് എന്നിവര്‍ പേസ് ബൗളിങ് നിയന്ത്രിക്കും. നരേയ്‌നൊപ്പം സ്പിന്നര്‍മാരായി പിയൂഷ് ചൗള, വെറ്ററന്‍ ഓസീസ് താരം ബ്രാഡ് ഹോഗും ടീമിലുണ്ട്.

കഴിഞ്ഞ വര്‍ഷം ടീമിന്റെ പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസ് ഇംഗ്ലണ്ട് ടീം പരിശീലകനായിപോയതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരവും ഓള്‍ റൗണ്ടറുമായ ജാക്ക് കല്ലിസാണ് ഇത്തവണ നൈറ്റ് റൈഡേഴ്‌സിന്റെ കോച്ച്. പാക് ഇതിഹാസ ബൗളര്‍ വസിം അക്രം ബൗൡങ് കോച്ചും ഉപദേശകനും.

എല്ലാ സീസണുകളിലും ലോകത്തെ മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടും ഒരിക്കല്‍ പോലും ചാമ്പ്യന്മാരാവാന്‍ ദല്‍ഹി ഡയര്‍ ഡെവിള്‍സിനു കഴിഞ്ഞിട്ടില്ല. ആദ്യ രണ്ട് സീസണുകളിലും സെമിയിലും 2012-ല്‍ പ്ലേ ഓഫില്‍ കളിച്ചതുമാണ് ഡെയര്‍ ഡെവിള്‍സിന്റെ മികച്ച നേട്ടങ്ങള്‍. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ കന്നി കിരീടം ലക്ഷ്യമിട്ടാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ നായകനായ ഡെയര്‍ ഡെവിള്‍സ് ക്രീസിലേക്കെത്തുന്നത്.

അതിന് മുന്നോടിയായി രാഹുല്‍ ദ്രാവിഡിനെ മുഖ്യ ഉപദേഷ്ടാവുമാക്കി. രാജസ്ഥാന്‍ റോയല്‍സിലെ മൂന്ന് സീസണുകളില്‍ ഒരു തവണ പ്ലേ ഓഫിലെത്തിച്ചതടക്കം മികച്ച പ്രകടനമാണ് ദ്രാവിഡും സംഘവും നടത്തിയത്. അതേ പരിശീലക സംഘത്തില്‍പ്പെട്ടവരെയാണ് ദല്‍ഹിയിലേക്കും കൊണ്ടുവന്നത്. പരിശീലകനായി പാഡി അപ്ടണും ടീം ഡയക്ടറായി സുബിന്‍ ബറൂച്ചയും മാനേജരായി മെത്തി.

മുന്‍വര്‍ഷങ്ങളില്‍ യുവരാജ് സിങ്, വീരേന്ദര്‍ സേവാഗ്, കെവിന്‍ പീറ്റേഴ്‌സണ്‍, എബി ഡിവില്ലേഴ്‌സ്, തിലകരത്‌നെ ദില്‍ഷന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെ ടീമില്‍ പലപ്പോഴായി കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഫൈനല്‍ കളിക്കാന്‍ കഴിയാതിരുന്ന ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇത്തവണ വമ്പന്‍ സ്രാവുകള്‍ക്ക് പിന്നാലെ പണച്ചാക്കുമായി പോയില്ല. പകരം യുവതാരങ്ങളെ ടീമിലെടുക്കാനാണ് ദ്രാവിഡും കൂട്ടരും ശ്രമിച്ചത്.

ഇന്ത്യന്‍ സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലെ ഏറ്റവും വില കുടിയ താരം. 8.5 കോടിരൂപ. മലയാൡതാരം സഞ്ജു സാംസണിനെ 4.2 കോടിക്കും കരുണ്‍ നായരെ 4 കോടിക്കും സ്വന്തമാക്കി ദ്രാവിഡ് എതിരാളികളെ തുടക്കത്തില്‍ തന്നെ അമ്പരപ്പിച്ചു.ഏഴു കോടിക്കു ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ്‌മോറിസിനെയും 4.2 കോടിക്കു വെസ്റ്റ് ഇന്‍ഡീസിന്റെ ട്വന്റി 20 ലോകകപ്പ് വിജയശില്‍പി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെയും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയുടെ തന്നെ ക്വിന്റണ്‍ ഡി കോക്ക്, ഓള്‍ റൗണ്ടര്‍ ജെ.പി. ഡുമ്‌നി, സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍, ഓസീസ് പേസര്‍മാരായ നഥാന്‍ കള്‍ട്ടര്‍ നീല്‍, ഗുരീന്ദര്‍ സന്ധു, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി, സ്പിന്നര്‍ അമിത് മിശ്ര എന്നിവയെും സ്വന്തമാക്കിയാണ് ദ്രാവിഡും കൂട്ടരും ഇത്തവണ തയ്യാറെടുത്തിരിക്കുന്നത്. ഇവര്‍ക്കു പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, ജയന്ത് യാദവ്, റിഷഭ് പന്ത് തുടങ്ങിയവരും ഉള്‍പ്പെടുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കരുതിയിരുന്നേ പറ്റൂ.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇരുടീമുകളും ആകെ ഏറ്റുമുട്ടിയത് 17 തവണ. ഏഴ് പ്രാവശ്യം ഡയര്‍ ഡെവിള്‍സിനെ വിജയം കടാക്ഷിച്ചപ്പോള്‍ ഒമ്പതെണ്ണത്തില്‍ പരാജയപ്പെട്ടു. കഴിഞ്ഞ സീസണിലെ രണ്ട് പോരാട്ടങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.