ന്യൂദല്‍ഹി: വാര്‍ത്താസമ്മേളനത്തിനിടെ ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനു നേരെ ചെരുപ്പേറ്. എഎപിയില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ ചേര്‍ന്ന് രൂപീകരിച്ച ആംആദ്മി സേനയില്‍ അംഗമായ വേദ് പ്രകാശാണ് ചെരുപ്പെറിഞ്ഞത്.
ദല്‍ഹി ഓഡ് ഇവന് പദ്ധതി വിജയാഘോഷത്തിനിടെ ആം ആദ്മി സേന പ്രവര്‍ത്തക കേജ്രിവാളിന്റെ മുഖത്ത് അടുത്തിടെ മഷിയെറിഞ്ഞതിനു പിന്നാലെയാണ് ഇത്. അതേസമയം ഇത്തരം സംഭവങ്ങള്‍ക്ക് കാരണം കേജ്രിവാളിന്റെ ഏകാധിപത്യ ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പ്രതികരിച്ചു..
ഏതെങ്കിലും ചടങ്ങ് നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ നേര്‍ക്കുള്ള ഇത്തരം ആക്രമണം പതിവാണെന്നും പിസി ചാക്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: