ഗുവാഹതി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുദ്ധിശൂന്യനാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ആസാം മന്ത്രിയുമായിരുന്ന ഹിമാന്ത ബിശ്വ ശര്‍മ്മ. ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ അനുയായി ആയിരുന്ന ഹിമാന്ത അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
രാഹുല്‍ പൂര്‍ണ്ണമായും ബുദ്ധിശൂന്യനാണ്.
ആസാമിനെക്കുറിച്ചോ ബീഹാറിനെക്കുറിച്ചോ പോലും ഒരു വിവരവുമില്ല. അത്തരമൊരാളാണ് പാര്‍ട്ടിയേയും പാര്‍ട്ടി അധ്യക്ഷയേയും നയിക്കുന്നത്. ഇതു മനസിലാക്കി ഞാന്‍ നേരത്തെ ബിജെപിയില്‍ ചേരേണ്ടിയിരുന്നു. രാഹുലിനൊപ്പം പ്രവര്‍ത്തിക്കുന്നത് സമയം പാഴാക്കുന്നതിനു തുല്യമാണ്. തനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമില്ല. അദ്ദേഹം പറഞ്ഞു.
















