ലക്‌നോ: ബിജെപി യുപി ഘടകം അധ്യക്ഷനായി നിയമിതനായ കേശവ് പ്രസാദ് മൗര്യയും ചായ വില്പ്പനക്കാരനായിരുന്നു. ചായയും പത്രങ്ങളും വിറ്റു നടന്ന പിന്നോക്ക ജാതിക്കാരനായ ബാലന്‍ ആദ്യം എത്തിയത് ആര്‍എസ്എസിലാണ്. സ്വയം സേവകനായി, ഒപ്പം ചായ വില്പ്പനയും തുടര്‍ന്നു. പിന്നീട് ബിജെപിയില്‍ എത്തിയ മൗര്യ ബിജെപി കാശി മേഖലാ കണ്‍വീനറായി. യുപി ഭരണം സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുക്കുകയാണ് മൗര്യയെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. പിന്നോക്കജാതിക്കാരനായ മൗര്യയ്‌ക്ക് യുപിയില്‍ വലിയ സ്വാധീനമാണ് ഉള്ളത്. 32 ശതമാനം ഒബിസിയും 23 ശതമാനം പട്ടികജാതി വര്‍ഗക്കാരും ഉള്ള സംസ്ഥാനമാണ് യുപി.
കൗസുംബിയിലെ സിറാത്തുവിലുള്ള പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള മൗര്യ രാമജന്മഭൂമി പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു.
വിഎച്ച്പി നേതാവ് സ്വര്‍ഗീയ അശോക് സിംഘലിനൊപ്പം പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. 2004ല്‍ അലഹബാദ് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചു. പക്ഷെ തോറ്റു. 2012ല്‍ കൗസുംബിയിലെ സിറാത്തുവില്‍ മല്‍സരിച്ച് ജയിച്ചു. 2014ല്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ചു. തന്റെ കഴിവു തെളിയിച്ച മൗര്യ ഇവിടെ വിജയിക്കുകയും ചെയ്തു. ഞാന്‍ പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് വന്നയാളാണ്. ഇന്നും ഞാന്‍ ഒരു സാധാരണ പ്രവര്‍ത്തകനാണ്. മൗര്യ പറയുന്നു.
2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരും. മൗര്യ പറഞ്ഞു. നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ തെരുവിലിറങ്ങും. 47 കാരനായ അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസുകള്‍ എല്ലാം രാഷ്‌ട്രീയ സ്വഭാവമുള്ളവയാണ്. ഇതുമായി ബന്ധപ്പെട്ട ചേട്ടദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. മൗര്യ വിവാദപുരുഷനല്ല. കടുംപിടിത്തക്കാരനുമല്ല.അതിനാല്‍ സഖ്യമുണ്ടാക്കുക അത്ര ബുദ്ധിമുട്ടാവില്ല. മാത്രമല്ല മൗര്യ തന്ത്രശാലിയാണ്. കാശി മേഖലാ കണ്‍വീനറായിരുന്ന പത്തു മാസം കൊണ്ട് മൗര്യ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ രാജര്‍ഷി ഠാണ്്ഡന്‍ പറഞ്ഞു.
അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തെറ്റില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. വാരാണസി മേയര്‍ സ്ഥാനം ബിജെപിക്ക് ലഭിച്ചിരുന്നു.
















