ചണ്ഡീഗഢ്: പെണ്‍കുട്ടിയുടെ സമ്മതമുണ്ടെങ്കിലും 16 വയസ്സില്‍ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്് കുറ്റകരമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അവരുടെ സമ്മതത്തോടെയാണെങ്കില്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പീഡനമായി പരിഗണിക്കുമെന്ന് ജസ്റ്റിസ് അനിത ചൗധരി അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റത്തില്‍ ഗുഡ്ഗാവ് സ്വദേശിക്കെതിരെ വിധിച്ച ശിക്ഷയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുത്തരവ്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.
ഇയാളെ 10 വര്‍ഷം തടവുശിക്ഷയ്‌ക്കു വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതം മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് അറിയിച്ച ഹൈക്കോടതി ഹര്‍ജി തള്ളി.
















