കോട്ടക്കല്‍: കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പ്രഭാത സവാരിക്കാരുടെ കൂട്ടായ്മ രംഗത്ത്. മാലിന്യം തള്ളുന്നവര്‍ക്ക് മുന്നറിയിപ്പായി ജനകീയ കൂട്ടായ്മ ബോര്‍ച് സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെ സമീപകാലത്ത് കോഴി മാലിന്യം തള്ളിയത് അസഹ്യമായ ദുര്ഗദ്ധത്തിന് കാരണമായിരുന്നു. ഇതിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. അതുകൊണ്ടാണ് ബൈപ്പാസില്‍ പ്രഭാത സവാരി നടത്തുന്നവര്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഈ കൂട്ടായ്മ പിരിച്ചെടുത്ത പണം കൊണ്ടാണ് ബൈപ്പാസിന്റ അരികുകള്‍ വെട്ടി വ്യത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: