ന്യൂദല്‍ഹി: ബിജെപിയുടെ ഉത്തര്‍പ്രദേശ്, പഞ്ചാബ്, തെലങ്കാന സംസ്ഥാന അധ്യക്ഷന്മാരായി പിന്നാക്ക സമുദായത്തില്‍ നിന്നുള്ള നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശില്‍ ഒബിസി വിഭാഗത്തില്‍പെട്ട ലോക്‌സഭാംഗമായ കേശവപ്രസാദ് മൗര്യയാണ് ബിജെപി അധ്യക്ഷന്‍. അലഹബാദന് സമീപമുള്ള ഫൂല്‍പൂരില്‍ നിന്നുള്ള എംപിയായ മൗര്യ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുഖമായിരിക്കും.
പഞ്ചാബ് അധ്യക്ഷന്‍ കേന്ദ്രസാമൂഹ്യനീതി സഹമന്ത്രി വിജയ് സാംപ്ല ദളിത് നേതാവാണ്. വിജയ് സാംപ്ല പഞ്ചാബിലെ ബിജെപിയുടെ ഗ്രാമീണ മുഖമായി കരുതപ്പെടുന്നു. ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് വിജയ്.
തെലങ്കാന സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. കെ ലക്ഷ്മണ്‍ ഒബിസി വിഭാഗക്കാരനാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 51 ശതമാനവും ഒബിസി വിഭാഗമാണ്. അരുണാചല്‍ പ്രദേശില്‍ മുന്‍ എംപി തപില്‍ ഗവാണ് സംസ്ഥാന അധ്യക്ഷന്‍.
യെദിയുരപ്പ ബിജെപി കര്‍ണ്ണാടക അധ്യക്ഷന്‍
ബെംഗളൂരു: ബിജെപി കര്‍ണ്ണാടക അധ്യക്ഷനായി മുന്‍മുഖ്യമന്ത്രി ബി.എസ.് യെദിയുരപ്പയെ നിയമിച്ചു.
യെദിയുരപ്പ ഇപ്പോള്‍ ബിജെപി ദേശീയ ഉപാധ്യക്ഷനാണ്, ലോക്‌സഭാ എംപിയാണ്. അഴിമതി ആരോപണങ്ങളെ ത്തുടര്‍ന്ന് 2012ലാണ് യെദിയുരപ്പക്ക് കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നത്. പാര്‍ട്ടിയുമായി ഉണ്ടായ ഭിന്നതയെത്തുടര്‍ന്ന് അദ്ദേഹം ബിജെപി വിടുകയും ചെയ്തു. പിന്നീട് അഴിമതിക്കേസുകളില്‍ നിന്നെല്ലാം കുറ്റവിമുക്‌നായ അദ്ദേഹം 2013ല്‍ ബിജെപിയില്‍ മടങ്ങിയെത്തുകയും ചെയ്തു. ലോകായുക്ത അദ്ദേഹത്തിനെതിരെ എടുത്ത 15 കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് സുപ്രീം കോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.അങ്ങനെ കളങ്ക വിമുക്തനായി പാര്‍ട്ടിയില്‍ തിരിച്ചെത്തിയ യെദിയുരപ്പയെ ദേശീയ ഉപാധ്യക്ഷനാക്കിയിരുന്നു.
















