കൊല്‍ക്കത്ത: വിവാദ ആക്ഷന്റെ പേരില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കുനേരിട്ടിരുന്ന വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേയ്‌ന്റെ വിലക്ക് പിന്‍വലിച്ചു. വിലക്കായിരുന്നതിനാല്‍ ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ നരേയ്ന്‍ കളിച്ചിരുന്നില്ല. ബൗളിങ് ആക്ഷന്‍ ശരിയാക്കിയതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചതെന്ന് ഐസിസി വ്യക്തമാക്കി.
നരേയ്‌നെ ഐപിഎല്ലില്‍ പന്തെറിയാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്തയുടെ പുതിയ പരിശീലകന്‍ ജാക്വസ് കാല്ലിസ് ഐസിസിയോടു കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെ തുടര്‍ന്നാണ് ഐസിസിയുടെ തിടുക്കത്തിലുള്ള നടപടി. നാലു ഐപിഎല്‍ സീസണുകളില്‍ നിന്നായി 74 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള നരേയ്ന്‍ കോല്‍ക്കത്ത ടീമിലെ പ്രമുഖ താരമാണ്.
കഴിഞ്ഞ നവംബറില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കിടെയാണ് നരേയ്‌ന്റെ ആക്ഷനെതിരേ ഫീല്‍ഡ് അമ്പയര്‍മാര്‍ ഐസിസിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
















