തിരുവല്ല: മാര്‍ത്തോമ്മാസഭയ്ക്ക് എന്ഡിഎയടക്കമുള്ള ഒരു മുന്നണികളോടും വിദ്വേഷമോ പ്രത്യേക മമതയോ ഇല്ലെന്ന് മാര്‍ത്തോമ്മാസഭ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പത്രക്കുറിപ്പില്‍ അറിയിച്ചു. മാര്‍ത്തോമ്മാ സഭ സ്ഥാനാര്‍ത്ഥിത്വം കിട്ടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആവശ്യപ്പെട്ടിട്ടില്ല. ഒരു സ്ഥാനാര്‍ത്ഥിയ്ക്കും സഭ എതിരല്ല. മാര്‍ത്തോമ്മാസഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. സഭാംഗങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതില്‍ പ്രത്യേക സന്തോഷമോ ലഭിക്കാത്തതില്‍ വിദ്വേഷമോ ഇല്ല. സഭയോസമുദായമോ ഇവയുടെ നേതാക്കളോ അല്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്. അത് ജനഹിതമാണെന്നും മെത്രാപ്പൊലീത്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: