പത്തനംതിട്ട: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ 10ന് നടത്തുന്ന ദേശീയ ജനാധിപത്യ സഖ്യം പ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി. അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വിളംബര ജാഥ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര ജാഥ, സെന്‍ട്രല്‍ ജംഗ്ഷനിലെത്തി സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലൂടെ നഗരം ചുറ്റി അബാന്‍ ജംഗ്ഷനിലെത്തി സമാപിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജിആര്.നായര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍, ശോഭനാ അച്യുതന്, പ്രസന്നകുമാരി, പ്രസാദ് എന്‍.ഭാസ്ക്കരന്‍, രമേശ് വട്ടപ്പാറ, ശ്രീലേഖ കുറ്റൂര്‍, ബിന്ദു ഹരികുമാര്‍, ജയശ്രീ ശ്രീകുമാര്‍, തുടങ്ങിയവര്‍ വിളംബര ജാഥയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: