ഗുവാഹതി: ആസാമിലെ നീലചാല്‍ മലയിലെ ചരിത്രപ്രസിദ്ധമായ കാമാഖ്യാ ദേവീ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി. മലമുകളിലേയ്‌ക്ക് നടന്ന് കയറിയാണ് മോദി ദര്‍ശനം നടത്തിയത്. ശക്തമായ സുരക്ഷാ സംവിധാനമാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല.
നവരാത്രിയുടെ ആദ്യദിനമെന്ന നിലയില്‍ ദുര്‍ഗ്ഗാപൂജയും നടത്തി. മോദി ഇതാദ്യമായിട്ടാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്. മോദിയെ കാണാന്‍ കാത്ത് നിന്ന ജനങ്ങള്‍ക്ക് കൈകൊടുത്ത് അഭിവാദ്യം ചെയ്താണ് മോദി മടങ്ങിയത്. ഏപ്രില്‍ 11ന് നടക്കുന്ന അവസാനവട്ട തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയതായിരുന്നു മോദി. 61 മണ്ഡലങ്ങളിലേയ്‌ക്കാണ് 11ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ നാലിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് പ്രചാരണത്തിനും മോദി ആസാമില്‍ എത്തിയിരുന്നു.
















