കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ്-പ്രൊഡിജി സമ്മര്‍ കോച്ചിങ് ക്യാമ്പിന് കൊച്ചിയില്‍ തുടക്കം. ബ്ലാസ്റ്റേഴ്‌സ് കോച്ച് ടെറി ഫെലാനാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കൊച്ചിക്കു പുറമെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ ക്യാമ്പില്‍ എട്ട് മുതല്‍ 12 വയസസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. ഫുട്‌ബോള്‍ ബേസിക്‌സില്‍ തുടങ്ങുന്ന ക്യാമ്പ് കേരളത്തിലങ്ങോളമുള്ള ടീമുകള്‍ കളിക്കുന്ന ഒരു മത്സരമായാണ് അവസാനിക്കുക. ഏറ്റവും മികച്ച കുട്ടികള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂളിലേക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
പ്രവേശനത്തിനായി www.prodigysportz.com രജിസ്റ്റര്‍ ചെയ്യാം.
















