ചണ്ഡീഗഢ് : പാക്് ഭീകരര്‍ സ്ഫോടക വസ്തുക്കളുമായി ഭാരതത്തിലേക്ക് കടന്നതായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ദല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിനു ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പോലീസാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്.
ജെകെ-01-എബി 2654 എന്ന നമ്പറിലുള്ള ചാര നിറമുള്ള സ്വിഫ്റ്റ് കാറിലാണ് സ്ഫോടക വസ്തുക്കളുമായി സഞ്ചിരിക്കുന്നതെന്നാണ് സൂചന.
ഇതുപ്രകാരം ചൊവ്വാഴ്ച അര്‍ധരാത്രി ജമ്മു കശ്മീരിലെ ബനിഹാല്‍ ടണല്‍ വഴി ഈ കാര്‍ സഞ്ചരിച്ചതായും പറയുന്നുണ്ട്. ചാവേര്‍ ആക്രമണം നടത്തുന്നതിനുള്ള ബെല്‍റ്റ് ബോംബ് ഉള്‍പ്പടെയുള്ള സ്ഫോടക വസ്തുക്കള്‍ ഇവരുടെ പക്കലുണ്ടെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. ഇതിനെ തുടര്‍ന്ന് ദല്‍ഹി, മുംബൈ, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കൂടാതെ ഈ സംസ്ഥാനങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍, ജനത്തിരക്കേറിയ സ്ഥലങ്ങളായ മാര്‍ക്കറ്റ്, മാളുകള്‍, റയില്‍വേ സ്റ്റേഷന്, വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ എന്നിവിടങ്ങളിലേയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാനില്‍ നിന്നും 10 ഭീകരര്‍ ഭാരതത്തിലേക്ക് കടന്നിട്ടുണ്ടെന്ന് പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന് ജന്‍ജുവ കഴിഞ്ഞമാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാ ശിവരാത്രിനാളില്‍ ഭീകരാക്രമണം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ വര്‍ഷമാദ്യം ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട് വ്യോമസേന താവളത്തില്‍ പാക് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന ഭീകരാക്രമണത്തില്‍ ഏഴ് സുരക്ഷാ സൈനികരാണ് മരിച്ചത്.
















