ന്യൂദല്‍ഹി:മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ ജെറ്റുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പെന്റഗണ്‍ ഡയറക്ടര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോര്പറേഷന് കെയ്ത് വെബ്സ്റ്ററിന്റെ നേതൃത്വത്തില്‍ ഇതിനുമുമ്പ് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 12ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്ടര് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി ചര്‍ച്ച നടത്തുന്നതാണ്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അമേരിക്കന്‍ ജെറ്റ് വിമാനങ്ങളുടെ നിര്‍മാണം ഭാരതത്തില്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തും. യോഗത്തില്‍ വിമാനത്തിനുണ്ടാകേണ്ട സാങ്കേതിക മികവ്, മാതൃക എന്നിവ സംബന്ധിച്ചും ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍മാണ കരാറില്‍ എര്‍പ്പെട്ടാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വളരെ പെട്ടന്ന് ഒന്നോ രണ്ടോ ജെറ്റ് വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കും.
വിമാനങ്ങളുടെ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നത് ഭാരതത്തില്‍ പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞ വര്‍ഷം ലോക്ഹീല്‍ഡ് മാര്‍ടിന്‍ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഫ്രാന്‍സിന്റെ റാഫേല്‍ യുദ്ധ വിമാനം വാങ്ങാന്‍ പദ്ധതിയിട്ടെങ്കിലും വിലയുമായി യോജിപ്പില്‍ എത്താത്തതിനാല്‍ ഇടപാട് നീണ്ടു പോവുകയായിരുന്നു. എന്നാല്‍ യുദ്ധവിമാനങ്ങള്‍ പ്രാദേശികമായി വികസിപ്പിക്കാനുള്ള നീക്കം ഭാരത്തതിന്റെ പ്രതിരോധ മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
















