Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭവന, വാഹന വായ്‌പ്പാ പലിശ കുറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 04:48 am IST
in India

മുംബയ്: ജനങ്ങള്‍ക്ക് ഏറെ സഹായകരമായി, ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്‌പ്പയുടെ (റിപോ) പലിശ 25 പോയന്റ് (0.25 ശതമാനം)കുറച്ചു. ഇതോടെ പലിശ 6.75 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി. 2011 ജനുവരിക്കുശേഷം ഇതാദ്യമായാണ് വായ്‌പ്പയ്‌ക്ക് ഇത്രയേറെ പലിശ കുറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന് സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ബിഐ നാലു തവണയായി പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു. ഇപ്പോള്‍ 0.25 ശതമാനവും. പതിനഞ്ചു മാസം കൊണ്ട് പലിശയില്‍ മൊത്തം 1.50 ശതമാനമാണ് കുറവു വന്നത്.

ഇതിന്റെ ഫലമായി വീടു നിര്‍മ്മിക്കാനും ചെറുകിട വാണിജ്യവ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും വിദ്യാഭ്യാസത്തിനും വാഹനങ്ങള്‍ വാങ്ങാനും മറ്റുമെടുക്കുന്ന വായ്‌പ്പയുടെ പലിശ ഇനി ബാങ്കുകളും കുറയ്‌ക്കും. ഇത് ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് ഗുണകരമാകും.

2016-2017സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്‌പ്പാ നയത്തിലാണ് റിപോ നിരക്ക് വെട്ടിക്കുറച്ചത്. നാണയപ്പെരുപ്പം കുറഞ്ഞുവരുന്നതും സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുന്നതുമാണ് പലിശ കുറയ്‌ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.

ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്‌പ്പയുടെ (റിവേഴ്‌സ് റിപ്പോ) പലിശ ആറു ശതമാനമാക്കി. പതിവു പോലെ മഴ ലഭിച്ചാല്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമാകുമെന്ന് ആര്‍ബിഐ പുതിയ വായ്‌പ്പാ നയത്തില്‍ വ്യക്തമാക്കുന്നു. നാണയപ്പെരുപ്പം ഒന്നു മുതല്‍ ഒന്നര ശതമാനം വരെയായി പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും ആര്‍ബിഐ പറയുന്നു.

സാമ്പത്തിക നയസമിതി രൂപീകരിക്കാന്‍ വേണ്ടി ആര്‍ബിഐ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര പദ്ധതിയെ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ സ്വാഗതം ചെയ്തു. ഇത് ആര്‍ബിഐ നയം കൂടുതല്‍ വിശ്വസനീയമാക്കും.

വായ്‌പ്പാ നയം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക സുസ്ഥിരത ഇനിയും നാണയപ്പെരുപ്പം കുറയ്‌ക്കും. എന്നാല്‍ ഏഴാമത് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നാണയപ്പെരുപ്പത്തില്‍( വിലക്കയറ്റം) ചില്ലറ പ്രത്യാഘാതം ഉണ്ടാക്കും. അദ്ദേഹം വിലയിരുത്തി.

ആര്‍ബിഐ പലിശ കുറച്ച പശ്ചാത്തലത്തില്‍ ബാങ്കുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഭവന, വാഹന, വ്യവസായ, വിദ്യാഭ്യാസ, വ്യക്തിഗതവായ്‌പകളുടെ പലിശയും കുറയ്‌ക്കും. ഇത് മാസ അടവിലും കുറവ് വരുത്തും. വായ്‌പ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് വലിയ ആശ്വാസമാകും ഇത്.

നാണയപ്പെരുപ്പം കുറയുകയും മൊത്തം ചെലവ് കുറഞ്ഞുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്‌ക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ബിഐ നാലു തവണയായി പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഇതിന് അനുസൃതമായി ബാങ്കുകള്‍ വായ്‌പ്പകളുടെ പലിശ കുറച്ചിരുന്നില്ല. ഇനി അത് കഴിയില്ല. ബാങ്കുകളും പലിശ കുറയ്‌ക്കണമെന്ന് ആര്‍ബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭാരതം തിളങ്ങുന്ന രാജ്യം: ഐഎംഎഫ്
ന്യൂയോര്‍ക്ക്: ഭാരതത്തെ പ്രശംസിച്ച് വീണ്ടും ഐഎംഎഫ് മേധാവി. ശക്തമായ സാമ്പത്തിക വളര്‍ച്ചയും വരുമാന വര്‍ദ്ധനയും ഉള്ള ഭാരതം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തിളക്കമാര്‍ന്ന കേന്ദ്രമാണ്. ഐഎംഎഫ് മേധാവി ക്രിസ്‌റ്റൈന്‍ ലെഗാര്‍ഡ് പറഞ്ഞു. ആറുമാസം കൊണ്ട് ആഗോള സമ്പദ് വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമായി. ചൈനയുടെ വളര്‍ച്ചയും മന്ദഗതിയിലായി. എന്നാല്‍ ഭാരതം ഇതിനിടയിലും തിളക്കമുള്ള സ്ഥലമാണ്. അവര്‍ പറഞ്ഞു. ഭാരതം സബ്‌സിഡിച്ചെലവ് കുറച്ചു. അങ്ങനെ ലാഭിച്ച പണം അവര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാം. അവര്‍ തുടര്‍ന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.