ന്യൂദല്‍ഹി : രാജ്യത്തെ വ്യോമയാന മേഖല മെച്ചപ്പെടുത്തിന്നതിന്റെ ഭാഗമായി 25 പ്രാദേശിക വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ന്യൂദല്‍ഹിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് ജെയ്റ്റിലി ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്താവളങ്ങളില്‍ 15 എണ്ണം സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലും 10 എണ്ണം എയര്‍പോര്‍ട് അതോറിട്ടി ഓഫ് ഇന്ത്യയുടേയും ചുമതലയിലായിരിക്കും.
സ്വകാര്യ- പൊതു പങ്കാളിത്തത്തിലാണ് ഇവ നിര്‍മിക്കുക. ഓഹരികള്‍ എഎഐയുടെ പേരിലായിരിക്കും. എന്‍എസ്ഇ, ഐഐഎഫ്, എക്സിം ബാങ്ക് എന്നിവയ്ക്കൊപ്പം ഐഎഫ്സി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
വ്യോമയാന മേഖല വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക വിമാനയാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതിനെ മുന്‍നിര്‍ത്തിയാണ് പ്രാദേശിക വിമാനയാത്രയ്ക്ക് പ്രാധാന്യം നല്‍കുന്നതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
















