ന്യൂദല്‍ഹി: കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെകീഴിലുള്ള നവരത്‌ന കമ്പനിയായപവര്‍ഗ്രിഡ്‌കോര്‍പ്പറേഷന്‍ ഓഫ്ഇന്ത്യ (പവര്‍ഗ്രിഡ്) 2015-16 ല്‍ 30,300 കോടിരൂപയുടെപ്രസരണ പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു. കമ്പനിയുടെചരിത്രത്തില്‍ഉണ്ടായിട്ടുള്ളതില്‍വച്ച്ഏറ്റവുംവലിയ കമ്മീഷനിങ് ആണിത്.
22,500 കോടിരൂപ മൂലധന ചെലവിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. നേപ്പാളും ബംഗ്ലാദേശുമായി പുതിയഅന്താരാഷ്‌ട്ര പ്രസരണ ലൈന്‍ സ്ഥാപിച്ചതും ഈ കാലയളവിലാണ്. 2015 ഏപ്രില്‍ 15 മുതല്‍ 2015 ഡിസംബര്‍ വരെയുള്ള 9 മാസക്കാലയളവില്‍ കമ്പനി 15,320 കോടിരൂപയുടെ മൊത്തം ആദായവും 4428 കോടിരൂപയുടെ നികുതി കഴിച്ചുള്ള ലാഭവും കൈവരിച്ചു.
















