ന്യൂദല്‍ഹി: ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഭക്ഷ്യ സബ്സിഡി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 25,834 കോടിരൂപ അനുവദിച്ചു. ഇതിനു പുറമെ കൂലിയിനത്തില്‍ മുന്‍കൂറായി 10,000 കോടിരൂപ അടുത്തുതന്നെ അനുവദിക്കും. ബാങ്കുകളില്‍ നിന്ന് പരമാവധി 30,000 കോടിരൂപ വരെയുള്ള ഹ്രസ്വകാലവായ്പയും എഫ്സിഐക്ക് ലഭ്യമാക്കും.
2015-16 ല്‍ ഭക്ഷ്യ സബ്സിഡിയ്ക്കായി മൊത്തം 97000 കോടിരൂപയാണ് നീക്കിവച്ചിരുന്നത്. പുതുക്കിയ കണക്ക് പ്രകാരം ഇത് 1,12,000 കോടിരൂപയായി വര്‍ദ്ധിപ്പിച്ചു. ഇതുവഴി ഭക്ഷ്യ സബ്സിഡി കുടിശിക 58,650 കോടിരൂപയായി കുറയ്ക്കാന്‍ കഴിഞ്ഞു.
2016-17ലും സബ്സിഡി കുടിശിക നല്‍കുന്നതിന് ആവശ്യമെങ്കില്‍ ബഡ്ജറ്റ് വിഹിതത്തിലും കൂടുതല്‍ തുക സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തില്‍ അധിക ഭക്ഷ്യ സബ്സിഡിയായി സര്‍ക്കാര്‍ അനുവദിക്കുമെന്ന്കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
















