പെരിന്തല്‍മണ്ണ: പൊരിവെയിലത്ത് വരിനില്ക്കാനാണ് പെരിന്തല്‍മണ്ണ ബൈപ്പാസ് ജംഗ്ഷനിലെത്തുന്ന യാത്രക്കാരുടെ വിധി.
ഇത് സംബന്ധിച്ച് നിരവധി മാധ്യമ വാര്‍ത്തകള്‍ വന്നിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. അങ്ങാടിപ്പുറം പാലം തുറന്നുകൊടുത്തതിന് ശേഷമാണ് ബൈപ്പാസ് ജംഗ്ഷനില്‍ കുരുക്ക് മുറുകിയത്. ഇന്നലെ ഒരു കിലോമീറ്റര്‍ വരെ നീളത്തില്‍ വരി രൂപപ്പെട്ടു.
ഇവിടെ കുരുക്ക് മുറുകുമ്പോള്‍ പെരിന്തല്‍മണ്ണ ടൗണും സ്തംഭിക്കുകയാണ്. സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാത്തതും ആവശ്യത്തിന് പോലീസുകാര്‍ക്ക് ഗതാഗതം നിയന്ത്രിക്കാന്‍ ഇല്ലാത്തതുമാണ് കുരുക്ക് രൂക്ഷമാകാന്കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: