പനാജി: ആവശ്യകതയാണ് പുത്തന്‍ കണ്ടുപിടുത്തങ്ങളിലേക്ക് വഴിവെക്കുന്നത്. ജലക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് എയര്‍ കണ്ടീഷണറില്നിന്നും പുറന്തള്ളപ്പെടുന്ന വെള്ളം കുടിവെള്ളമാക്കുന്ന ജനറേറ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വേനല്‍ കടുത്തതോടെ രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും കുടിവെള്ളക്ഷാമം വര്‍ധിച്ചുവരികയാണ്. ഇതോടെയാണ് എയര്‍കണ്ടീഷനില്‍നിന്നും പുറന്തള്ളപ്പെടുന്ന ജലം കുടിവെള്ളമാക്കുന്ന സ്കൈവാട്ടര് ജനറേറ്റര്‍ വികസിപ്പിക്കുന്നതിനെപറ്റി ചിന്തിച്ചത്.
രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും സ്ത്രീകള്‍ കിലോമീറ്ററുകള്‍ നടന്നാണ് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ജലം ശേഖരിക്കുന്നത്. കര്‍ണ്ണാടകയിലെ കോളര്‍, ടുംകൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയും മറിച്ചല്ല. 1000 അടി ആഴത്തില്‍ വരെയുള്ള കുഴല്കിണറുകളില്നിന്നുവരെ പൊതുജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നുണ്ട്. ഫഌറൈഡിന്റേയും പല കെമിക്കലുകളുടേയും സാന്നിധ്യം ഇവയിലുണ്ട്. കര്‍ണ്ണാടകയില്‍ മിക്ക ഗ്രാമങ്ങളിലും കുടുവെള്ളത്തിനായി കുഴല്‍ കിണറുകളെയാണ് ആശ്രയിക്കുക. ഇവയുടെ നിര്‍മാണവും എറെ ചെലവേറിയതാണ് നാലുമുതല്‍ ആറുലക്ഷം വരെയാണ് ഇതിന്റെ ചെലവ്.
ഇതെല്ലാം കണക്കിലെടുത്താണ് ഉപകാരമില്ലാതെ പോവുന്ന ജലം ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ ഉണ്ടാക്കിയെടുക്കുന്നതിനെപ്പറ്റി ചിന്തിച്ചതെന്ന് സ്കൈവാട്ടര് ചീഫ് എക്സിക്യൂവ് ഓഫീസര്‍ സുധാകര്‍ റാവു പറഞ്ഞു. യുഎസ് ടെക്നോളജി ഉപോഗിച്ചാണ് ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്ന ജലത്തെ ഉപയോഗപ്പെടുത്തുന്നത്. എയര്‍ കണ്ടീഷണറുകള്‍ പുറന്തള്ളുന്ന ജലം വിവിധതരത്തില്‍ ഫില്‍ട്ടര്‍ ചെയ്താണ് ശുദ്ധജലമാക്കി മാറ്റിയെടുക്കുന്നത്.
അടുത്തിടെ നടന്ന ദെഫ് എക്സ്പോയില്‍ ഈ ജനറേറ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുര്‍ണ്ണമായും ശുദ്ധീകരിച്ച ജലമാണ്ഇതില്നിന്നും പുറന്തള്ളപ്പെടുന്നത്. സ്കൈവേ ജനറേറ്റര്‍ നല്കുന്ന ജലം ശുദ്ധീകരിച്ചതും ഊര്‍ജ്ജം നല്കുന്നതുമായിരിക്കും. 88 ശതമാനം രോഗങ്ങള്‍ക്കും കാരണം ശുദ്ധജലത്തിന്റെ ലഭ്യതക്കുറവുകൊണ്ടാണെന്ന് വേള്‍ഡ് ബാങ്ക് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. പ്രിതിദിനം 500 മുതല്‍ 1000 ലിറ്റര്‍ വെള്ളംവരെ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ ജനറേറ്ററുകള്‍.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ കോളര്‍, തുംകൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ നഗരസഭകളുമായി സഹകരിച്ച് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട്. ജലക്ഷാമം നേരിടുന്ന മേഘാലയയിലെ ഗാരോ ഖാസി മലനിരകളിലും ഈ സംവിധാനം അടുത്തുതന്നെ ഉപയോഗിക്കും. മേഘാലയ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംങ് വിഭാഗം 100 ജനറേറ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 51 എണ്ണം വിജയകരമായി സ്ഥാപിച്ച് കമ്മീഷന് ചെയ്തിട്ടുണ്ട്. ബാക്കി അടുത്തുതന്നെ സ്ഥാപിക്കും.
















