ലക്നൗ: ശ്രീനഗറിലെ എന്‍ഐടി വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണസുരക്ഷിതത്വം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഭാരത-വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തിന്ശേഷം രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘട്ടനമുണ്ടായ സാഹചര്യത്തിലാണ് രാജ്നാഥിന്റെ ഉറപ്പ്.
ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ, ഡിജിപി കെ. രാജേന്ദ്രകുമാര്‍ എന്നിവരോട് വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
















