ചെന്നൈ: തമിഴ്നാട്, പുതുച്ചേരി, കേരള നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ 234ല്‍ 227 സീറ്റുകളില്‍ അണ്ണാഡി.എം.കെ മത്സരിക്കുക. കേരളത്തിലെ ഏഴ് സീറ്റുകളിലും അണ്ണാ ഡിഎകെ മത്സരിക്കും.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ. ജയലളിത സിറ്റിങ് സീറ്റായ ആര്‍.കെ നഗറിലും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ബോഡിനായ്‌ക്കനൂരിലും ജനവിധി തേടും. ഏഴു സീറ്റുകള്‍ മാത്രമാണ് ഘടക കക്ഷികള്‍ക്കായി നീക്കിവച്ചിരിക്കുന്നത്.
സഖ്യകക്ഷി നേതാക്കളായ നടന്‍ ശരത് കുമാര്‍ (സമത്വ മക്കള്‍ കക്ഷി) തിരുച്ചെന്തൂര്‍, ഹാസ്യ നടന്‍ കരുണാസ് (മുക്കുലത്തൂര്‍ പുലിപ്പട) തിരുവന്തണൈ, സി.കെ തമിഴരശന്‍ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) മധുരംങ്കതം, യു. തനിയരശു (തമിഴ്നാട് കൊങ്കു ഇലൈഗര്‍) കങ്കേയം, തമീം അന്‍സാരി (മനിതനേയ മക്കള്‍ കക്ഷി) നാഗപട്ടണം, തമിഴ് മാനില മുസ് ലിം ലീഗ് ഷെയ്ഖ് ദാവൂദ് കടയനല്ലൂര്‍ സീറ്റുകളിലും മത്സരിക്കും.
കേരളത്തില്‍ മത്സരിക്കുന്നതിനായി 208 പേരാണ് പാര്‍ട്ടി നേതൃത്വത്തിന് അപേക്ഷ നല്‍കിയത്.
















