റിയാദ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. സൗദി അറേബ്യയുടെ ഐക്യത്തിന്റെ സ്മാരകമായ അല്‍ മസ്മാക് ഫോര്‍ട്ട് ഉള്‍പ്പെടെ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ മോദി സന്ദര്‍ശിച്ചു. ഇന്നാണ് ഔദ്യോഗിക ചര്‍ച്ചകള്‍.
റിയാദിലെ ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലില്‍ റിയാദ് ഗവര്‍ണ്ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്‍ഡാര്‍ ബിന്‍ അബ്ദുള്‍ അസീസ് മോദിയെ സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം വന്‍ ഔദ്യോഗിക വൃന്ദവും ഉണ്ടായിരുന്നു. അവിടുന്ന് മോദിയെ സ്വീകരിച്ച് 35 കിലോ മീറ്റര്‍ അകലെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തി. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കിങ് സൗദ് ഗസ്റ്റ് ഹൗസില്‍ പ്രത്യേകം വൈദ്യുതാലങ്കാരം ചെയ്തിരുന്നു.
സൗദിയിലെത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും കാര്യക്ഷമമാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, മോദി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ഏഴു മാസത്തിനിടെ രണ്ടാം തവണയാണ് മോദിയുടെ സൗദി സന്ദര്‍ശനം. ഭീകരതയെ നേരിടാനുള്ള സംയുക്ത സംരംഭങ്ങളും നിയമനിര്‍മ്മാണവും ഭീകരപ്രവര്‍ത്തനമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങൡ ഉള്‍പ്പെടുന്നവരെ രാജ്യങ്ങള്‍ പരസ്പരം കൈമാറുന്നതുള്‍പ്പെടെയുള്ള കരാറുകള്‍ ഉണ്ടാക്കുന്നതും മറ്റുമാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
















