ചണ്ഡീഗഢ്: കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഢില്‍ എല്ലാ വീടുകള്‍ക്കും പാചക വാതകം ലഭ്യമാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏപ്രില്‍ ഒന്നുമുതല്‍ അവിടെ മണ്ണെണ്ണ വിതരണം നിര്‍ത്തി. മലിനീകരണവും അപകടവും അധികചെലവും ഉണ്ടാക്കുന്നതു തടയുന്ന ഈ പദ്ധതി, പാചക വാതക വിതരണ രംഗത്തെ വമ്പിച്ച വിപ്ലവത്തിന് തെളിവുമായി.
ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വിലകുറയ്‌ക്കുന്നില്ലെന്നും ഗ്യാസ് വില കുറയ്‌ക്കുന്നില്ലെന്നും ആക്ഷേപിച്ചവരെ നിശ്ശബ്ദമാക്കുന്ന മറുപടിയായി ഇത്. ഗ്യാസ് സബ്‌സിഡി ഉപേക്ഷിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയും കമ്പനികളെ വളര്‍ത്തുകയുമാണെന്ന് പ്രചരിപ്പിക്കുന്ന രാഷ്‌ട്രീയക്കാരുടെ നുണകള്‍ പൊളിക്കുന്നതാണ് ചണ്ഡീഗഢ് സംഭവം.
ചണ്ഡീഗഢ് മണ്ണെണ്ണ വിമുക്ത പ്രദേശമാകുമ്പോള്‍ എല്ലാ വീട്ടുകാര്‍ക്കും പ്രത്യേക ക്യാമ്പുകളും പരിപാടികളും വഴി ഗ്യാസ് ലഭ്യമാണെന്ന് അധികൃതര്‍ ഉറപ്പാക്കുന്നുണ്ട്. താഴ്ന്ന വരുമാനക്കാര്‍ക്ക് മുന്‍കൂര്‍ പണം കെട്ടിവെക്കാതെ തന്നെ ഗ്യാസ് കണക്ഷനും സിലിണ്ടറും നല്‍കുന്നു. ഇതിന്റെ ഭാഗമായി നഗരത്തില്‍ 15,249 പുതിയ എല്‍പിജി കണക്ഷനുകളാണ് നല്‍കിയത്.
അതില്‍ 1,574 എണ്ണം താഴ്ന്ന വരുമാനക്കാര്‍ക്കുള്ള സൗജന്യങ്ങളോടെ ഉള്ളതാണ്. മുന്‍കൂര്‍ പണം ഒഴിവാക്കിക്കൊണ്ടുള്ള ഡെപ്പോസിറ്റ് ഫ്രീ എല്‍പിജി കണക്ഷന്‍ സ്‌കീം വഴിയുള്ള പുതിയ ഗ്യാസ് കണക്ഷനുകള്‍ക്ക് 1,600 രൂപയാണ് ഇളവു ചെയ്തിട്ടുള്ളത്.
















