എരുമേലി: പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പൊന്‍കുന്നം സി.ഐയ്‌ക്ക് കൈമാറി.
എരുമേലി സ്വദേശി പാടിക്കല്‍ അഫ്‌സല്‍ (24) ആണ് കഴിഞ്ഞമാസം 23നുണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ചത്. സംഭവം സംബന്ധിച്ച് പമ്പാവാലി കിസുമം മൂലക്കയം സ്വദേശി കിടങ്ങയില്‍ റ്റിജോയ്‌ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ച സ്ഥലത്തു നിന്നും അഫ്‌സലിനെ ബോധപൂര്‍വ്വം വാനില്‍ വലിച്ചുകൊണ്ടുപോയതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം കൂടുതല്‍ അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്.
















