റിയാദ് : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലെത്തി. 2010നുശേഷം ആദ്യമായിട്ടാണ് ഒരു ഭാരത പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. അമേരിക്കയിലെ ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി സൗദിയിലെത്തിയത്.
രാജാവ് സല്‍മാനുമായും കിരീട അവകാശി അബ്ദുള്‍ അസീസ് അല്‍ സൗദുമായും മോദി കൂടിക്കാഴ്ച നടത്തും. ഭാരതവും സൗദിയും പ്രധാന കരാറുകളില്‍ ഒപ്പു വയ്‌ക്കുമെന്നാണ് വിവരം. സൗദിയിലെ ഭാരതീയരുമായി മോദി ആശയവിനിമയം നടത്തും.
സൗദിയിലെ പ്രശസ്ത മസ്മാക്ക് കോട്ട മോദി സന്ദര്‍ശിച്ചു. റിയാദിലെ മെട്രോ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനി എല്‍ ആന്‍ഡ് ടിയുടെ ലേബര്‍ ക്യാമ്പും മോദി സന്ദര്‍ശിക്കുന്നുണ്ട്. ഇതിനു ശേഷം മോദി ഭാരതത്തിലേക്ക് തിരിക്കും.
മോദി മസ്മാക്ക് കോട്ട സന്ദര്‍ശിച്ചതിന്റെ വിവിധ ദൃശ്യങ്ങള്‍




















