ന്യൂദല്‍ഹി: ബാങ്ക് വായ്‌പയുമായി ബന്ധപ്പെട്ട് അനേഷണസംഘത്തിനു മുമ്പില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മദ്യരാജാവ് വിജയ് മല്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് പുറപ്പെടുവിച്ചു.
ഏപ്രില്‍ ഒമ്പതിനു ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ബാങ്ക് വായ്‌പ കേസില്‍ ഇത് മൂന്നാം തവണയാണ് മല്യയ്‌ക്ക് സമന്‍സ് അയക്കുന്നത്.
അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും വീഡിയോ കോണ്‍ഫറന്‍സിങ്ങിനു തയ്യാറാണെന്നും മല്യ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമന്‍സ് അയച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ടിന് ഇഡിയുടെ മുംബൈ ഓഫീസില്‍ ഹാജരാകണമെന്നാണ് മല്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്.
ഇതിനും ഹാജരാകാന്‍ തയ്യാറായില്ലെങ്കില്‍ കോടതിെയ സമീപിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ധന ഇടപാടു കേസില്‍ നിരപരാധിയാണെങ്കില്‍ മല്യ നേരിട്ട് ഹാജരായി തെളിയിക്കേണ്ടതാണെന്നും അന്വേഷണം സംഘം അറിയിച്ചു.
















