മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും വിക്ടോറിയ അസാരങ്കയുംഏറ്റുമുട്ടും. സെമിഫൈനലില്‍ കുസ്‌നറ്റ്‌സോവ തിമിയ ബാക്‌സിന്‍സ്‌കിയെയും അസാരങ്ക ആഞ്ചലിക് കെര്‍ബറെയും തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
15-ാം സീഡ് റഷ്യന്‍ താരം കുസ്‌നെറ്റ്‌സോവ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിസ് സുന്ദരിയും 19-ാം സീഡുമായ തിമിയ ബാക്‌സിന്‍സ്‌കിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-5, 67-3. രണ്ടാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറെ 6-2, 7-5 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു 13-ാം സീഡ് ബലാറസിന്റെ അസാരങ്കയുടെ ഫൈനല്‍ പ്രവേശ
പുരുഷ വിഭാഗം സിംഗിള്‍സില്‍ നിക്ക് കിര്‍ഗിയോസ്, കി നിഷികോരി എന്നിവര്‍ സെമിയിലെത്തി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ 12-ാം സീഡ് കാനഡയുടെ മിലോസ് റവോണിക്കിനെ 6-4, 6-7ന് അട്ടിമറിച്ചാണ് 24-ാം സീഡും ഓസ്‌ട്രേലിയന്‍ താരവുമായ കിര്‍ഗിയോസ് അവസാന നാലിലേക്ക് മുന്നേറിയത്. 16-ാം സീഡും ഫ്രഞ്ച് താരവുമായ ഗെയ്ല്‍ മോണ്‍ഫില്‍സിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ആറാം സീഡ് ജപ്പാന്റെ കി നിഷികോരി സെമിയിലെത്തിയത്.
സ്‌കോര്‍: 6-4, 3-6, 6-7. മത്സരം ഒരു മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്നു. വിജയത്തോടെ ഓസ്‌ട്രേലിയന്‍ താരമായ കിര്‍ഗിയോസ് ലോക റാങ്കിങ്ങില്‍ ആദ്യ 20നുള്ളിലും കടന്നു. ഏഴ് വര്‍ഷത്തിന് ശേഷം ആദ്യ 20 റാങ്കിനുള്ളിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 21കാരനായ കിര്‍ഗിയോസിന് സ്വന്തം.
















