മധുര: പണാധിപത്യം ഇത്തവണ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ജനങ്ങള്‍ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
വികസനത്തോടുള്ള പുതിയ അഭിലാഷമാണ് ജനങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഭരണമാറ്റമാണ് ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. തമിഴ്‌നാടിന്റെ വികസനത്തിനാണ് ബിജെപി നിലകൊള്ളുന്നത്. കഴിഞ്ഞ 22 മാസത്തിനുള്ളില്‍ നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനായി നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അഴിമതി വിമുക്തഭരണമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. 40 കല്‍ക്കരി പാടങ്ങളിലൂടെ മൂന്ന് ലക്ഷം കോടി രൂപയാണ് നേടാനായത് നേരത്തെ ഇത് 1.86 ലക്ഷം കോടി മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അവശ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. നിരവധി ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്.
















