അമൃത്സര്‍: വായുമലിനീകരണത്തെ തുടര്‍ന്ന് സുവര്‍ണക്ഷേത്രം ഭീഷണിയുടെ വക്കില്‍. മലിനമായ വായു ക്ഷേത്രത്തിന്റെ പ്രഭയ്‌ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. 430 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ സ്വര്‍ണം ആവരണം ചെയ്ത ഭിത്തികള്‍ മാറ്റുക എന്നതൊഴിച്ച് മറ്റൊരു പരിഹാര മാര്‍ഗവുമില്ല. എന്നാല്‍ വളരെ ചിലവേറിയ ഈ പ്രോജക്ട് ഒരു നൂറ്റാണ്ടുമുന്‍പേ തുടങ്ങിയിരുന്നു. അതിനു ശേഷം 1999 പദ്ധതി കൊണ്ടുവന്നിരുന്നു. മലിനീകരണം കുറയ്‌ക്കാനായി പരിസ്ഥിതി പ്രവര്‍ത്തകരും മതനേതാക്കളും പല സംഘടിത പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
വയല്‍ വൃത്തിയാക്കാന്‍ വേണ്ടി വിളകള്‍ കത്തിക്കുന്നത് നിര്‍ത്താന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിന്നും വ്യവസായങ്ങള്‍ നീക്കാനും, ഗതാഗതത്തിനും നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് ഒരു ലക്ഷത്തോളം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയിരുന്ന പ്രശസ്തമായ ലാംഗാറില്‍ ഭക്ഷണം ഉണ്ടാകാനായി വിറകുകള്‍ ഉപയോഗിക്കുന്നതിന് പകരം പാചക വാതകം ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
മാറ്റങ്ങള്‍ വലുതായി ഉണ്ടാകുന്നില്ല. മാത്രമല്ല മലിനീകരണം അളകാനുള്ള സജ്ജീകരണങ്ങളൊന്നും നടത്തിയിട്ടുമില്ല. മലിനീകരണം കൂടുന്നത് അനുസരിച്ച് ഞങ്ങള്‍ ക്ഷേത്രത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നു. എല്ലാ ഉറവിടങ്ങളില്‍ നിന്നും ഉള്ള മലിനീകരണം അളക്കാനുള്ള ഉപകരണം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് പറഞ്ഞു.
ചവറുകള്‍ കത്തിക്കുന്നതും പാചകത്തിനായി ചില ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















