ന്യൂദല്‍ഹി: റിയോ ഒളിമ്പിക്‌സ് ബോക്‌സിങ്ങിന് ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ശിവ ഥാപ്പയ്‌ക്ക് യോഗ്യത. അതേസമയം, വനിതകളില്‍ മേരി കോമിന്റെ കാത്തിരിപ്പ് നീളുന്നു. മേയിലെ ലോക ചാമ്പ്യന്‍ഷിപ്പിലൂടെ മേരിക്ക് റിയോയിലേക്ക് ടിക്കറ്റെടുക്കാം.
ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ജയം കണ്ടാണ് ശിവ ഥാപ്പ റിയോയിലേക്ക് പോകുന്നത്.
56 കിലോ വിഭാഗത്തില്‍ കസാഖിസ്ഥാന്റെ കൈരാത് യെരലിയേവിനെ കീഴടക്കി ഫൈനലിലെത്തിയതോടെയാണ് താരം യോഗ്യത ഉറപ്പിച്ചത്. ബോക്‌സിങ്ങില്‍ ഈ വര്‍ഷം യോഗ്യത നേടുന്ന ആദ്യ താരമാണ് ശിവ. തുടെര രണ്ടാം തവണയാണ് ശിവ ഥാപ്പ ഒളിമ്പിക് യോഗ്യത നേടുന്നത്.
എന്നാല്‍, വനിതകളുടെ 51 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന മേരി കോമിന് നിരാശ. യോഗ്യതാ റൗണ്ടില്‍ ചൈനയുടെ ഓള്‍ഡ് ഫോ റെന്‍ കെന്‍ കെന്നിനോട് തോറ്റ് മടങ്ങി മേരി. എന്നാല്‍, ലോക ചാമ്പ്യന്‍ഷിപ്പ് മേരിക്ക് പ്രതീക്ഷ സമ്മാനിക്കുന്നു.
















