പാലാ: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ദ്ധിപ്പിച്ച ഐആര്‍ഡിഎയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിഎംഎസ് പാലാ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി.
അശാസ്ത്രീയ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി വി. കുട്ടികൃഷ്ണന്‍ ആവശ്യപ്പെട്ടു.
മോട്ടോര്‍ ആന്റ് എന്‍ജിനിയറിംഗ് മസ്ദൂര്‍ സംഘ് ജില്ലാ പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ മേഖല ഭാരവാഹികളായ ഹരികൃഷ്ണന്‍ മേവട, രഘുപതി, മായമോഹനന്‍, ശശികുമാര്‍, സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















