ന്യൂദല്‍ഹി: ഒരുദശാബ്ദക്കാലത്തെ കാത്തിരിപ്പിനുശേഷം സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു വാങ്ങുന്നതിനുള്ള കരാറില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. 140 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടാറ്റ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കേന്ദ്രം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്്.
ആദ്യഘട്ടത്തില്‍ 50000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് നിര്‍മ്മിക്കുക. ഈ വര്‍ഷം ആഗസ്റ്റില്‍ തന്നെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കുരുതുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. 2017 ജനുവരിയോടെ എല്ലാ സൈനികര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭ്യമാക്കും.
സൈനികര്‍ക്ക് താത്കാലിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ അനുവദിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ 2014 നവംബറില്‍ ഉത്തരവിട്ടിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി കമ്പനികള്‍ ജാക്കറ്റ് നിര്‍മ്മിച്ചുനല്‍കിയെങ്കിലും നിലാവാര മില്ലാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുക യായിരുന്നു
നിലവില്‍ 3,53,765 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് സൈന്യത്തിന് ആവശ്യം. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വളരെ കനമുള്ളതും മോശവുമായതിനാലാണ് മാറ്റാന്‍ തീരുമാനിച്ചത്. പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കനം കുറഞ്ഞതും ശരീരം മുഴുവന്‍ സംരക്ഷിക്കാവുന്ന തരത്തിലുള്ളവയാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
















