മുംബൈ: ട്വന്റി 20 ലോകകപ്പ് രണ്ടാം സെമിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്‌ക്ക് ആദ്യ ബാറ്റിംഗ് .മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇന്ത്യയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു.
ഓപ്പണര്‍ ശിഖര്‍ ധവാനെയും പരിക്കേറ്റ യുവരാജ് സിംഗിനെയും പുറത്തിരുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. അജിങ്ക്യ രഹാനെയും മനീഷ് പാണ്ഡെയും ഇവര്‍ക്കു പകരം ടീമിലെത്തി.
















