ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും സമരങ്ങളാലും കുപ്രസിദ്ധി ആര്‍ജ്ജിച്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ അക്കാദമിക് പ്രവേശനത്തിനായുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറഞ്ഞു. 4.5 ശതമാനം അപേക്ഷകളാണ് സോഷ്യല്‍ സയന്‍സ്, ജനറല്‍ സയന്‍സ് കോഴ്‌സുകളില്‍ കുറഞ്ഞിരിക്കുന്നത്.
ഈ വര്‍ഷം 76,091 അപേക്ഷകളാണ് ലഭിച്ചത്. 2014-15 വര്‍ഷത്തില്‍ ഇത് 79,714 ആയിരുന്നു. ബയോടെക്‌നോളജി പ്രോഗ്രാമുകളില്‍ അപേക്ഷകള്‍ 8,203ല്‍ നിന്നും 6,347 ആയി കുറഞ്ഞു. ബിരുദ, ബിരുദാനന്തര, റിസര്‍ച്ച് കോഴ്‌സുകളില്‍ 5,479 അപേക്ഷകള്‍ കുറഞ്ഞിട്ടുണ്ട്. അഫ്‌സല്‍ ഗുരു അനുസ്മരണവും തുടര്‍ന്നുള്ള വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് അപേക്ഷരുടെ കുറവെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇത് സ്വാഭാവികമായ കുറവാണെന്നാണ് അധികൃതരുടെ വിശദീകരണം.
















