ബംഗളൂരു: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നു ഇന്നത്തേക്ക് മാറ്റിയ കര്‍ണാടക പ്രീ യൂണിവേഴ്സിറ്റി പുനഃപരീക്ഷയും റദ്ദാക്കി. കെമിസ്ട്രിയുടെ ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നതിനെ തുടര്‍ന്നാണ് പുനഃപരീക്ഷ റദ്ദാക്കിയത്.
പുനഃപരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും ബംഗളുരുവിലെ പ്രീ യൂണിവേഴ്സിറ്റി ബോര്‍ഡിന് മുമ്പില്‍ പ്രതിഷേധിച്ചു.
നേരത്തെ മാര്‍ച്ച് 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നു ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: