ന്യൂദല്‍ഹി: ട്വന്റി20 ലോകകപ്പ് വനിതകളുടെ ആദ്യ സെമിയില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഫിറോഷ് ഷാ കോട്‌ലയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയ്‌ക്കാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഒരു കളി തോറ്റ് രണ്ടാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്. ഗ്രൂപ്പ് ബിയില്‍ എല്ലാ കളിയും ജയിച്ച് ഇംഗ്ലണ്ട് ഒന്നാംസ്ഥാനക്കാരായി. രണ്ടാം സെമി നാളെ ന്യൂസിലന്‍ഡും വെസ്റ്റിന്‍ഡീസും തമ്മില്‍. മുംബൈയിലാണ് മത്സരം.
















