ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ചെന്നൈ സ്വദേശിയും ഇന്‍ഫോസിസ് ഉദ്യോഗസ്ഥനുമായ രാഘവേന്ദ്രന് ഗണേഷിന്റെ മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോയി. മെട്രോയിലുണ്ടായ ചാവേറാക്രമണത്തിലാണ് രാഘവേന്ദ്രന് കൊല്ലപ്പെട്ടത്. രാഘവേന്ദ്രയെ കാണാതായിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് ഇദ്ദേഹം മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചത്. രാഘവേന്ദ്രന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. സഹോദരന്റെ ഡിഎന്‍എയുമായി നടത്തിയ താരതമ്യപരിശോധനയിലാണ് മൃതദേഹം രാഘവേന്ദ്രന്റെയാണെന്ന് തിരിച്ചറിഞ്ഞത്.
















