കല്പറ്റ : ജില്ലാ ആര്.ടി.ഒ ഓഫിസില്‍ നടന്ന ടൈമിങ് കോണ്‍ഫറന്‍സില്‍ കയ്യാങ്കളി. കോണ്‍ഫറന്‍സില്‍ അനധികൃതമായി ടൈമിങ്ങിന് വന്ന കെ.എസ്.ആര്.ടി.സി എംപാനല്‍ ജീവനക്കാരന് വിപിന്‍, റാന്നിയില്‍ നിന്ന് വന്ന കൃഷ്ണന് എന്ന കെ.എസ്.ആര്.ടി.സി ജീവനക്കാരും ടൈമിങ് അലങ്കോലപ്പെടുത്തി.
ഇതുമൂലം യാതൊരു വാഹന സൗകര്യങ്ങളോ, മറ്റു മാര്‍ഗങ്ങളോ ഇല്ലാത്ത കോളിയാടി, മാടക്കര, ചെറുമാട്, വെണ്ടോല്‍, നമ്പ്യാര്‍കുന്ന്, മണല്‍വയല്‍, പുല്പള്ളി, താളൂര്‍, മീനങ്ങാടി, തൊവരിമല, പന്തിപ്പൊയില്‍ പ്രദേശവാസികളുടെ ബസിനായുള്ള കാത്തിരിപ്പിന് പരിഹാരമാവാതെ ടൈമിങ് കോണ്‍ഫറന്‍സ് മാറ്റിവെച്ചു.
അനധികൃതമായി ടൈമിങ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെയും അതിന് ഒത്താശ ചെയ്തുകൊടുത്ത മേലുദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മേലില്‍ ഇത്തരം ഉദ്യോഗസ്ഥരെ ഒരു കാരണവശാലും ടൈമിങ് കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജന. സെക്രട്ടറി പി.പി. സജി, പ്രസിഡന്റ് സി.പി. കുര്യാക്കോസ്, സെന്‍ട്രല്‍ കമ്മിറ്റിയംഗം ബ്രിജേഷ് കെ.തോമസ്, ജോ. സെക്രട്ടറി രഞ്ജിത്ത് റാം, മുര്‍ളീധരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: