ബത്തേരി : കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്കായി ആവിഷകരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികള്‍ സമൂഹത്തില്‍ നടപ്പിലാക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് മഹിളാമോര്‍ച്ച ആഹ്വാനം ചെയ്തു. ഒരു രൂപയ്ക്ക് സ്ത്രീ സുരക്ഷ സാധ്യമാവുന്ന പോളിസി, സ്ത്രീകള്‍ക്ക് മാത്രമായി നടപ്പാക്കിയ സുകന്യ സമൃതിയോജന, ജന്‍ധന്‍യോജന പദ്ധതി, മുദ്രയോജന വഴി സ്ത്രീകള്‍ക്ക് യാതൊരു ഇടും കൂടാതെ പത്ത് ലക്ഷംവരെ ബാങ്ക് വായ്പ തുടങ്ങിയ പദ്ധതികള്‍ നിരവധിയാണ്.
ഭാരതീയ മഹിളാമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം കണ്വെന്ഷന് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ മഹിളാമോര്‍ച്ച വയനാട് ജില്ലാ അദ്ധ്യക്ഷ രാധാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ബിജെപി പ്രതിനിധിയുടെ വിജയത്തിനായി മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വിപുലമായി കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
സാവിത്രി കൃഷ്ണന്‍കുട്ടി, ആശ ഷാജി, മിനി സാബു, ശ്രീജ മധു, സി.കെ.വിജയകുമാരി, ഷീല തുടുവെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പി.ജി.ആനന്ദുകുമാര്,കെ.പി.മധു, കെ.സി.കൃഷ്ണന്‍കുട്ടി, എം. അരവിന്ദന്, പ്രേമാനന്ദന്, സി.ആര്.ഷാജി എന്നിവര്‍ നേതൃത്വം നല്കി. വിവിധ പഞ്ചായത്തുകളില്‍ നിന്ന് മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളായ രാമനാഥന്, സാബു പഴുപ്പത്തൂര്‍, കനകമണി, സുചിത്ര, സിനി രാജന്, സ്മിത, മിനി, വസന്തകുമാരി, ഉഷകുമാരി എന്നിവര്‍ക്ക് സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: