പുല്‍പ്പള്ളി : മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ ചാത്തംകോട്ട്കുന്ന് കോളനി പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ 40-ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. നിലവിലുള്ള കുടിവെള്ള പദ്ധതി താളം തെറ്റിയതോടെയാണ് ചാത്തംകോട്ട്കുന്ന് പരിസരങ്ങളിലും കോളനിയിലും കുടിവെള്ളക്ഷാമം രൂക്ഷമായത്. കബനി ശുദ്ധജല പദ്ധതിയുടെ പൈപ്പ്ലൈന് പ്രധാന റോഡിലൂടെ കടന്നുപോവുന്നുണ്ടെങ്കിലും കോളനിയിലേക്ക് എത്തിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ജനങ്ങളെ വലക്കുന്നത്. ഇപ്പോള്‍ കുടിവെള്ളത്തിനായി കിലോമീറ്റര്‍ അകലെ പോകേണ്ട ഗതികേടിലാണ് കോളനിക്കാര്‍. അലക്കാനും മറ്റും കബനിയെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കണമൊവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. കൂലിവേല ചെയ്തു ജീവിക്കുവരാണ് ഇവിടങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളും. സ്വന്തമായി കിണര്‍ കുഴിക്കാന്‍ കഴിവില്ലാത്തവരാണധികവും. ഗ്രാമപ്പഞ്ചായത്തോ റവന്യൂ വകുപ്പോ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണ്. കൂലിപ്പണിയെടുത്തു കിട്ടുന്ന പണം കുടിവെള്ളത്തിനായി ചെലവഴിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: