ഒസൈക്ക്: രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ക്രൊയേഷ്യയ്‌ക്കും റൊമാനിയയ്‌ക്കും പോളണ്ടിനും ജയം. ക്രൊയേഷ്യ മടക്കമില്ലാത്ത രണ്ടു ഗോളിന് ഇസ്രയേലിനെ കീഴടക്കിയപ്പോള്‍, റൊമാനിയ ലിത്വാനിയയെ കീഴടക്കി (1-0). മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ 1-0ന് പോളണ്ടും, സ്ലൊവേനിയ ഏകപക്ഷീയമായ ഒരു ഗോളിന് മാസിഡോണിയയെയും കീഴടക്കി.
ഇസ്രായേലിനെതിരെ ക്രൊയേഷ്യയ്‌ക്കായി ഇവാന്‍ പെരിസിച്ചും മാര്‍കെലോ ബ്രോഷോവിക്കുമാണ് ഗോള്‍ നേടിയത്. ലിത്വാനിയയ്‌ക്കെതിരെ റൊമാനിയയ്‌ക്കായി നിക്കൊള ക്ലാഡിയ സ്റ്റാന്‍സി ലക്ഷ്യം കണ്ടു. സെര്‍ബിയയ്‌ക്കെതിരെ യാക്കുബ് ബ്ലാസികോവിസ്‌കിയാണ് പോളണ്ടിന്റെ സ്‌കോറര്‍. മാസിഡോണിയയ്‌ക്കെതിരെ സ്ലൊവേനിയയ്‌ക്ക് ജയം നല്‍കിയത് റോമന്‍ ബെസ്ജാക്കിന്റെ ലക്ഷ്യബോധം.
















