തിരുനെല്ലി : ശുദ്ധജലം കിട്ടാക്കനിയായ തോല്‍പ്പെട്ടിയിലെ വെള്ളാറയില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം. തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ വരള്‍ച്ച ബാധിച്ചതോടെ കുടിവള്ളം കിട്ടാതെ വിഷമിക്കുകയായിരുന്നു വെള്ളാറയിലെ നാട്ടുകാര്‍. പരിഹാരമായാണ് പ്രദേശത്തുകാര്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: