പത്താന്‍കോട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെടുത്തു. ഗുരുദാസ്പൂരില്‍നിന്നാണ് കാര്‍ കണ്ടെത്തിയത്.
ബുധനാഴ്ച സുജന്‍പൂരിനു സമീപത്തുനിന്നാണ് മൂന്നംഗ സംഘം തോക്കു ചൂണ്ടി കാര്‍ തട്ടിയെടുത്തത്. സംഭവത്തെതുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
ജനുവരിയില്‍ പത്താന്‍കോട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ പഞ്ചാബ് പോലീസ് ഓഫീസറുടെ കാര്‍ തട്ടിയെടുത്താണ് വ്യോമതാവളത്തിനടുത്തെത്തിയത്.
















