ന്യൂദല്‍ഹി: എബിവിപി നേതാവും ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായ ഛത്രപാല്‍ യാദവിന്റെ കാറിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ബുദ്ധ ഗാര്‍ഡന് സമീപം വെച്ചാണ് സംഭവമുണ്ടായത്.
കാറിന്റെ പിന്‍ഭാഗത്ത് വെടിയുണ്ട തുളഞ്ഞുകയറി. യാദവ് സുരക്ഷിതനാണെന്ന് എബിവിപി ദേശീയ സെക്രട്ടറി സാകേത് ബഹുഗുണ പറഞ്ഞു. സംഭവം സംബന്ധിച്ച് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















